ഹൈദരാബാദ്: തെലങ്കാനയിലെ വികാരാബാദില്‍ ടി.ആര്‍.എസ് പ്രാദേശിക നേതാവിനെ കല്ലെറിഞ്ഞ് കൊന്നു. വികാരാബാദിലെ സുല്‍ത്താന്‍പുരിലാണ് നാരായണ റെഡ്ഡിയെന്ന ടിആര്‍സ് നേതാവിന്റെ മൃതദേഹം കണ്ടെത്തിയത്.
ഗ്രാമത്തിലെ എതിര്‍സംഘടനക്കാരുമായി നാരായണ റെഡ്ഡി ശത്രുതയിലായിരുന്നുവെന്നാണ് അറിയുന്നത്.
മരണവാര്‍ത്ത പുറത്തുവന്നതോടെ ടി.ആര്‍.എസ് പ്രവര്‍ത്തകര്‍ ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ ആക്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ രാഷ്ട്രീയവൈരാഗ്യമല്ല റെഡ്ഡിയുടെ കൊലയ്ക്കു പിന്നിലെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ ഇതു വരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല.
തെലങ്കാനയില്‍ കല്ലെറിഞ്ഞ് കൊന്നത് ടി.ആര്‍.എസ് പ്രാദേശിക നേതാവിനെ