തെലങ്കാന പോലീസ് ചെയ്തത് തെറ്റ്; മാവോയിസ്റ്റുകളെ കൊന്ന കേരളാ പോലീസോ എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ മന്ത്രി എം.എം മണി

  • Post category:news
  • Reading time:1 min read
You are currently viewing തെലങ്കാന പോലീസ് ചെയ്തത് തെറ്റ്;  മാവോയിസ്റ്റുകളെ കൊന്ന കേരളാ പോലീസോ എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ മന്ത്രി എം.എം മണി

തെലങ്കാനയിലെ പോലീസ് നടപടി അംഗീകരിക്കാനാകില്ലെന്ന് മന്ത്രി എം.എം മണി. ഈ നടപടി പോലീസ് പിന്നീട് ദുരുപയോഗം ചെയ്യുമെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്. തെറ്റു ചെയ്തവരെയെല്ലാം വെടിവച്ച് കൊന്നാല്‍ രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാത്രമല്ല ഇക്കണക്കിന് പോയാല്‍ എന്നെയും നിങ്ങളെയും കൊല്ലും എന്തിന് ഏറെ പ്രധാനമന്ത്രിയെ വരെ കൊല്ലുമെന്നും മന്ത്രി പറഞ്ഞതായി പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം മാവോയിസ്റ്റുകളെ കൊലപ്പെടുത്തുന്നതില്‍ ഇതേ അഭിപ്രായമാണോ എന്ന ചോദ്യത്തിന് മന്ത്രി ഉത്തരം പറഞ്ഞതുമില്ല. നെടുങ്കണ്ടത്ത് ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു എം.എം മണി.

അതേസമയം ടയര്‍ വിവാദത്തില്‍ മന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘യാത്ര ചെയ്യുന്നുവെന്നല്ലാതെ വണ്ടിയുമായി യാതൊരു ബന്ധവും തനിക്കില്ല. പിന്നെ വണ്ടിയുടെ ടയര്‍ വെച്ചേക്കുന്നത് പൂജിക്കാനല്ലല്ലോ. അപ്പോള്‍ ടയര്‍ തേയും, അത് മാറ്റും. ഞാനതിന് അഞ്ച് പൈസ പോലും കൈപ്പറ്റാറില്ല. വേറെ ആരെങ്കിലും കൈപ്പറ്റുന്നോ എന്ന് അറിയില്ല’.

0Shares