ന്യൂഡല്‍ഹി: ഗോവയിലെ പെട്രോള്‍ പമ്പുകളില്‍ മോദിയുടെ ചിത്രമുള്ള ബോര്‍ഡുകള്‍ക്ക് വിലക്ക്. ഇങ്ങനെ ചെയ്യുന്നത് ചട്ടലംഘനമാണെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡില്‍ പാചകവാതക സബ്‌സിഡി ഉപേക്ഷിച്ചവര്‍ക്കു നന്ദി പറഞ്ഞു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ ചിത്രമുള്ള കത്തുകള്‍ എണ്ണ കമ്പനികള്‍ നല്‍കുന്നതും ചട്ട ലംഘനമാണെന്ന് കമ്മീഷന്‍ അറിയിച്ചു. കൃത്യമായ ചട്ടങ്ങള്‍ പാലിക്കുന്നതിനാവശ്യമായ നടപടികളെടുക്കാനും കാബിനറ്റ് സെക്രട്ടറിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.