ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍താരം മാധവന് ആശുപത്രിയിലായി. വലത്തേ തോളിന്റെ ശസ്ത്രക്രിയയുടെ ഭാഗമായാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. വലതു തോളിന് ശസ്ത്രക്രിയ കഴിഞ്ഞുവെന്നും വേഗം തന്നെ തിരിച്ചു വരുമെന്നും ആശുപത്രി കിടക്കയിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മാധവന് ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. വലത്തേ തോളിന് നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ബന്ധുക്കളും അറിയിച്ചിട്ടുണ്ട്. മാധവന് സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കുന്നുണ്ട്. ശ്രീദേവിയുടെ മരണത്തിലും മാധവന് ട്വിറ്ററില്‍ അനുശോചനം ആശുപത്രി കിടക്കയില്‍വച്ച് കുറിച്ചിട്ടുണ്ട്.
നടിയുടെ പെട്ടെന്നുള്ളമരണം സിനിമാലോകത്തെ ഞെട്ടിപ്പിക്കുന്ന ദുരന്തമാണ് ഉണ്ടാക്കിയിരിക്കുന്നത്. ശ്രീദേവിയുടെ കുടുംബത്തിന് എന്ത് സംഭവിച്ചു എന്ന് എനിക്ക് സങ്കല്പിക്കാന്പോലുമാകുന്നില്ലെന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്. 2016 ലാണ് മാധവന് തമിഴിലിലേക്ക് തിരിച്ചു വരുന്നത്. ഇരുതി സുട്രു, വിക്രം വേദ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഗൗതം മേനോന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ വിണ്ണെ താണ്ടി വരുവായയുടെ രണ്ടാം ഭാഗത്തില്‍ ചിമ്പുവിനു പകരം മാധവന് നായകനായെത്തുമെന്നുള്ള വാര്‍ത്തകളും പ്രചരിച്ചിരിക്കുന്നുണ്ട്.
തെന്നിന്ത്യന്‍ സൂപ്പര്‍താരം മാധവന് ആശുപത്രിയില്‍; വേഗം തന്നെ തിരിച്ചു വരുമെന്നു താരം ആരാധകരോട്