തെന്നിന്ത്യന്‍ സിനിമ താരം നമിത ഈമാസം 24ന് വിവാഹിതയാകുന്നു

  • Post category:news
  • Reading time:1 min read
You are currently viewing തെന്നിന്ത്യന്‍ സിനിമ താരം നമിത ഈമാസം 24ന് വിവാഹിതയാകുന്നു

ചെന്നൈ: തെന്നിന്ത്യന്‍ സിനിമ താരം നമിത വിവാഹിതയാകുന്നു. സുഹൃത്ത് വീര്‍ എന്ന വീരേന്ദ്ര ചൗധരിയാണ് വരന്‍. നവംബര്‍ 24ന് ഇരുവരുടെയും വിവാഹം നടക്കുമെന്ന് തമിഴ് ബിഗ്‌ബോസ് താരം റൈസ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇരുവരുടേയും വിവാഹത്തെ സംബന്ധിച്ച വീഡിയോ ഷെയര്‍ ചെയ്ത് വിവാഹ വിവരം ആരാധകരെ അറിയിച്ചു.

 

https://www.youtube.com/watch?v=aTdVybBQt9I

2005 മുതല്‍ 2013 വരെ തമിഴില്‍ നമിതയുടെ കാലമായിരുന്നു. തെലുങ്ക്, തമിഴ്, മലയാളം ചിത്രങ്ങളിലഭിനയിച്ച നമിത അമിതവണ്ണം വെച്ചതോടെ സിനിമയില്‍ നിന്നകന്നു. മലയാളത്തില്‍ ബ്ലാക്ക്സ്റ്റാലിനിലും പിന്നീട് പുലിമുരുകനിലും അഭിനയിച്ചിട്ടുണ്ട്. വിജയ് ചിത്രം അഴകിയ തമിഴ് മകന്‍, ഞാന്‍ അവന്‍ അല്ലൈ, വ്യാപാരി തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് നല്ല വേഷങ്ങള്‍ അവരെ തേടിയെത്തിയില്ല. പൊട്ട് എന്ന തമിഴ് ചിത്രം നമിതയുടേതായി പുറത്തിറങ്ങാനുണ്ട്. തന്റെ പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ക്ക് അള്‍ട്രാ ഗ്ലാമറസ് വേഷത്തില്‍ പ്രത്യക്ഷപ്പെട്ട നമിത വീണ്ടും ഗ്ലാമര്‍ ലോകത്തേയ്ക്കുള്ള തന്റെ തിരിച്ച് വരവിന് കൂടിയാണ് ശ്രമിക്കുന്നത്. പുലിമുരകനിലൂടെ വീണ്ടും മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാംവരവ് നടത്തി. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ആരാധകരുണ്ട് നമിതയ്ക്ക്. 1984 ല്‍ ഗുജറാത്തിലെ സൂറത്തിലാണ് നമിത ജനിച്ചത്. തെന്നിന്ത്യയിലും പ്രത്യേകിച്ച് തമിഴ് നാട്ടില്‍ നമിതക്ക് ധാരാളം ആരാധക ക്ലബ്ബുകള്‍ ഉണ്ട്. പ്രശസ്ത സെര്‍ച്ച് എന്‍ജിനായ ഗൂഗിളില്‍ 2008 ല്‍ ഏറ്റവും കൂടുതല്‍ അന്വേഷിക്കപ്പെട്ട തമിഴ് നടി നമിതയായിരുന്നു.

 

0Shares