തൃശൂര്‍: തൃശൂര്‍ തളിക്കുളത്ത് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. അമൂല്യ എന്ന ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ഏഴ് കിലോയോളം സ്വര്‍ണവും രണ്ട് കിലോ വെള്ളിയും എട്ട് ലക്ഷം രൂപയുമാണ് മോഷണം പോയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
ഇന്നോവ കാറിലെത്തിയ ആറംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് സൂചന. കടയുടെ പൂട്ട് പൊളിച്ചാണ് മോഷണസംഘം അകത്ത് കടന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.