കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനും കോട്ടയത്തേക്ക് എത്തിപ്പെടാന്‍ വാഹന സൗകര്യം നല്‍കാനാകില്ലെന്ന് ടാക്സിക്കാര്‍. പ്രതിഷേധം ശക്തമായതോടെ വിമാനത്താവളത്തില്‍ നിന്നും ഇറങ്ങാന്‍ തൃപ്തിക്ക് സാധിച്ചിട്ടില്ല.
വിമാനത്താവളത്തില്‍ അയ്യപ്പ ഭക്തര്‍ നാമജപം ചൊല്ലി പ്രതിഷേധിക്കുകയാണിപ്പോള്‍. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് തൃപ്തി ദേശായി നെടുമ്പാശേരിയിലെത്തിയത്. തൃപ്തി ദേശായി തിരിച്ചുപോകുംവരെ പ്രതിഷേധം തുടരുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
തൃപ്തിക്ക് വാഹന സൗകര്യം നല്‍കാനാകില്ലെന്ന് ടാക്സിക്കാര്‍