
തിരുവനന്തപുരം : തുലാഭാരം നടത്തുന്നതിനിടയില്‍ ത്രാസ് പൊട്ടിവീണ് തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്കേറ്റ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ജില്ലാ കോണ്‍ഗ്രസ്. തരൂരിന് സംഭവിച്ച അപകടത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.

തിരുവനന്തപുരം നഗരത്തിലെഗാന്ധാരിയമ്മൻ കോവിലിൽ ഇന്ന് രാവിലെ തുലാഭാര നേർച്ചക്കിടെയായിരുന്നു അപകടമുണ്ടായത്. തുലാഭാരം നടത്തവേ കൊളുത്ത് പൊട്ടി ത്രാസ് ശശി തരൂരിന്റെ തലയിൽ വീഴുകയായിരുന്നു.
അപകട സമയത്ത് കുടുംബാംഗങ്ങളും പ്രവർത്തകരും തരൂരിന്റെ ഒപ്പമുണ്ടായിരുന്നു. തലയില്‍ രണ്ട് മുറിവുകളിലായി 11 തുന്നലുകൾ ഉണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തണം എന്ന് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് സനൽ കുമാർ തമ്പാനൂർ പോലീസിൽ പരാതി നൽകി.
