ലണ്ടന്‍: ഇത്തവണയും പ്ലെയര്‍ ഒഫ് ദ ഇയര്‍ പുരസ്കാരം റോബര്‍ട് ലെവന്‍ഡോസ്കി തന്നെ സ്വന്തമാക്കി. വിരാമമില്ലാതെ ഇത് ആറാം വര്‍ഷമാണ ഇരുപത്തെട്ടുകാരനായ ലെവന്‍ഡോസ്കി പുരസ്കാരം നേടിയെടുക്കുന്നത്. ഇത്തവണ കാമില്‍ ഗ്ലിഗ്, സെഗോസ് ക്രിചോവെയ്ക്, അകാഡയസ് മിലിച്, മിഷേല്‍ പസ്ദാന്‍ എന്നിവര്‍ ലെവന്‍ഡോസ്കിക്ക് വെല്ലു വിളി ഉയര്‍ത്തിയെങ്കിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് പ്ലെയര്‍ ഒഫ് ദ ഇയര്‍ പുരസ്ക്കാരം സ്വന്തമാക്കുകയായിരുന്നു.

ഇത്തവണയും തനിക്ക് തന്നെ പുരസ്ക്കാരം നേടാനായതില്‍ സന്തോഷമുണ്ടെന്നും ഓരോ അവാര്‍ഡും വലിയ പ്രചോദനമാണെന്നും ലെവന്‍ഡോസ്കി പറഞ്ഞു. ജര്‍മനിയിലെ ബയേണ്‍ മ്യൂണിക്കിന്റെ താരമായ റോബര്‍ട് ലെവന്‍ഡോസ്കി കഴിഞ്ഞ വര്‍ഷം ജര്‍മനിയില്‍ രണ്ട് കിരീടവിജയങ്ങളില്‍ പങ്കാളിയായിരുന്നു.
