റിയാദ്: ഖത്തറിലെ അല്‍ ജസീറ ചാനലിന്റെ പ്രാദേശിക ഓഫീസ് സൗദി അടച്ച് പൂട്ടിച്ചു. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ഉള്‍പ്പടെയുള്ള ചാനലുകള്‍ രാജ്യത്ത് ഭീകരത പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു വിലക്കേര്‍പ്പെടുത്തിയത്.

ഖത്തറില്‍ നിന്നും സഹായം ലഭിക്കുന്ന, മുസ്ലീം ബ്രദര്‍ഹുഡുമായി ബന്ധമുള്ള ചാനലുകള്‍ക്കാണ് സൗദി വിലക്ക് ഏര്‍പ്പെടുത്തിയത്. തീവ്രവാദത്തെ സ്പോണ്സര് ചെയ്യുന്നുവെന്ന് ആരോപിച്ച് സൗദി അറേബ്യ, ബഹറിന്‍, ഈജിപ്റ്റ്, യുഎഇ എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതിന് പിന്നാലെയാണ് അല്‍ ജസീറയുടെ ഓഫീസും അടച്ച് പൂട്ടിച്ചത്.