തിരൂരങ്ങാടിയില്‍ കാര്‍ മിനിബസുമായി കൂട്ടിയിടിച്ച് രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing തിരൂരങ്ങാടിയില്‍ കാര്‍ മിനിബസുമായി കൂട്ടിയിടിച്ച് രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു.

മലപ്പുറം: ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. കൊളപ്പുറം ഇരുമ്പുചോലയില്‍ വെച്ച് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച  കാര്‍ മിനിബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വടകര പതിയാരക്കര സ്വദേശികളായ വലിയപറമ്പത്ത് വിനോദന്‍ (41) , ജിതിന്‍ (26)  എന്നിവരാണ് മരിച്ചത്.

കാറില്‍ കൂടെയുണ്ടായിരുന്ന സുരേഷ്, വിനുരാജ്, ബസ് യാത്രക്കാരായ കൊടിഞ്ഞി സ്വദേശി നീതു, കണ്ണമംഗലം സ്വദേശി ദേവകി എന്നിവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

0Shares