തിരുവനന്തപുരത്ത് സ്വകാര്യ സ്കൂളിനെതിരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; ഒരു സ്കൂള്‍ ബസ് കത്തിച്ചു; ഏഴ് ബസുകൾ അടിച്ചുതകർത്തു

  • Post category:news
  • Reading time:1 min read
You are currently viewing തിരുവനന്തപുരത്ത് സ്വകാര്യ സ്കൂളിനെതിരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; ഒരു സ്കൂള്‍ ബസ് കത്തിച്ചു; ഏഴ് ബസുകൾ അടിച്ചുതകർത്തു

തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളത്ത് സ്വകാര്യ സ്കൂളിനെതിരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. കാഞ്ഞിരംകുളം ലൂർദ് മൗണ്ട് റസിഡൻഷ്യൽ സ്കൂളിൽ ആണ് ആക്രമണം ഉണ്ടായത്. ഒരു സ്കൂൾ ബസ് കത്തിക്കുകയും ഏഴ് ബസുകൾ അടിച്ചുതകർക്കുകയും ചെയ്തിട്ടുണ്ട്. സ്‌കൂളിന്റെ എ.സി ബസാണ് കത്തിച്ചത്.

ആക്രമണത്തിന് പിന്നിലെ കാരണവും ആരാണ് പിന്നിലെന്നും വ്യക്തമല്ല. സംഭവത്തിൽ കാഞ്ഞിരംകുളം പോലീസ് അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് സംഘം ഉടനെ തന്നെ സ്ഥലത്ത് പരിശോധന നടത്തും. സംഭവത്തെ തുടർന്ന് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. ലക്ഷക്കണക്കിന് നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

0Shares