തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ആത്മഹത്യാശ്രമം മാനസിക സമ്മര്‍ദ്ദം; പരാതിയില്ലെന്ന് പെണ്‍കുട്ടി

  • Post category:news
  • Reading time:1 min read
You are currently viewing തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ആത്മഹത്യാശ്രമം മാനസിക സമ്മര്‍ദ്ദം; പരാതിയില്ലെന്ന് പെണ്‍കുട്ടി

തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളേജില്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്ക് പരാതിയില്ലെന്ന് പോലീസ്. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. സമരം കാരണം ക്ലാസുകള്‍ മുടങ്ങുന്നത് സമ്മര്‍ദ്ദത്തിലാക്കിയെന്നും ആര്‍ക്കെതിരെയും പരാതിയില്ലെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.

അതേസമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പെണ്‍കുട്ടി ഇത്തരത്തില്‍ മൊഴി നല്കിയതിനാല്‍ കേസ് അവസാനിപ്പിക്കാനാണ് പോലീസിന്‍റെ നീക്കം. ആറ്റിങ്ങല്‍ പോലീസിനാണ് പെണ്‍കുട്ടി മൊഴി നല്കിയത്. തിരുവനന്തപുരം കോടതിയില്‍ ഹാജറാക്കിയ ശേഷം പെണ്‍കുട്ടിയെ രക്ഷിതാക്കളോടൊപ്പം വിട്ടയക്കുകയും ചെയ്തിട്ടുണ്ട്. വിഷയത്തില്‍ ആര്‍ക്കെതിരെയും പരാതിയില്ല എന്നാണ് പെണ്‍കുട്ടിയുടെ മൊഴിയെന്നാണ് പോലീസ് പറയുന്നത്.

യൂണിവേഴ്‌സിറ്റി കോളേജില്‍ സമരങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവുന്നത് മൂലം ക്ലാസുകള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇത്തരത്തിലൊരു മാനസിക സമ്മര്‍ദ്ദത്തെ തുടര്ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാല്‍ ആര്‍ക്കെതിരെയും പരാതിയില്ല. ഇതുമായി മുന്നോട്ട് പോകാനാഗ്രഹിക്കുന്നില്ല എന്നുമാണ് മൊഴി. പെണ്‍കുട്ടിയെ കാണാനില്ല എന്ന കേസാണ് പോലീസ് അവസാനിപ്പിക്കുന്നത്. ആത്മഹത്യാ ശ്രമമായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

0Shares