
മുംബൈ: തിരുവനന്തപുരം അന്താരാഷ്ട ചലച്ചിത്രോത്സവത്തിൽ അവഗണിച്ച ‘സെക്സി ദുർഗ’ മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്കാരത്തിന് അര്‍ഹമായി. ജൂറിയുടെ പ്രത്യേക പരാമർശമാണ് സിനിമ നേടിയത്. അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ പ്രതികരിച്ചു.

എട്ടോളം അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്ത സെക്സി ദുർഗയെ തിരുവനന്തപുരം അന്താരാഷ്ട ചലച്ചിത്രോത്സവത്തിൽ അവഗണിച്ചെന്ന് ആരോപിച്ച് സംവിധായകൻ സിനിമ പിൻവലിച്ചിരുന്നു. മികച്ച ചിത്രത്തിനുള്ള റോട്ടർ ഡാം ഫിലിം ഫെസ്റ്റിവലിലെ സൈഗർ പുരസ്കാരം നേടിയ സിനിമയാണ് സെക്സി ദുർഗ. കണ്ണൻ നായരും രാജ്ശ്രീ ദേശ്പാണ്ഡെയുമാണ് സെക്സി ദുർഗയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇന്ത്യയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളാണു സിനിമയിൽ ആവിഷ്കരിച്ചിരുന്നത്.
