
പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ മൂന്ന് നാല് ദിവസമായി തന്‍റെയും നേതാക്കളുടെയും ഫോണ്‍ ചോര്‍ത്തുന്നുണ്ട്. ഇത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണോയെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

നിയമസഭാ ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തില്‍ ശബരിമല വിഷയം ഒളിച്ചുവയ്ക്കാന്‍ സര്‍ക്കാരിനാകില്ല. വിശ്വാസികളുടെ താല്‍പര്യത്തിനൊപ്പം യു.ഡി.എഫ് ഉണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി. കുടത്തായിയിലെ കൊലപാതകങ്ങളില്‍ സി.പി.എം ബന്ധം പുറത്തുവന്നത് അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
