താജ്മഹലിന്‍റെ ഉടമസ്ഥാവകാശം; തെളിയിക്കാന്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ഒപ്പിട്ട് നല്‍കിയ രേഖകള്‍ ഒരാഴ്ചയ്ക്കകം ഹാജരാക്കണമെന്ന് ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡിനോട് സുപ്രീം കോടതി

  • Post category:news
  • Reading time:1 min read
You are currently viewing താജ്മഹലിന്‍റെ ഉടമസ്ഥാവകാശം; തെളിയിക്കാന്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ഒപ്പിട്ട് നല്‍കിയ രേഖകള്‍ ഒരാഴ്ചയ്ക്കകം ഹാജരാക്കണമെന്ന് ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡിനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: താജ്മഹലിന്‍റെ അവകാശതര്‍ക്കത്തിനിടെ അതിന്‍റെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ഒപ്പിട്ട് നല്‍കിയ രേഖകള്‍ ഹാജരാക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡും ഈ വിഷയവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഷാജഹാന്‍ താജ്മഹലിന്‍റെ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന വഖഫ് ബോര്‍ഡിന്‍റെ വാദത്തിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്‍റെ ഉത്തരവ്.

ഷാജഹാന്‍റെ ഒപ്പുള്ള രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ച സമയാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്. താജ്മഹല്‍ വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്യാനുള്ള ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ 2010ലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഷാജഹാന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ താജ്മഹല്‍ വഖഫിന്‍റെ കീഴിലാണെന്ന് ബോര്‍ഡിന് വേണ്ടി ഹാജരായ വി. വി ഗിരിയുടെ വാദത്തെ മുന്‍നിര്‍ത്തിയാണ് ഷാജഹാന്‍റെ ഒപ്പ് കൊണ്ടുവരണമെന്നുള്ള സുപ്രീം കോടതി ഉത്തരവ്. എന്നാല്‍ ഷാജഹാന്‍റെ കാലത്ത് വഖഫ് ബോര്‍ഡ് രൂപീകരിച്ചിട്ടില്ലെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് വേണ്ടി ഹാജരായ എ.ഡി.എന്‍. റാവു പറഞ്ഞത്.

0Shares