തലശ്ശേരിയില്‍ കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗ വേദിക്കുനേരെ ബോംബേറ്.

  • Post category:news
  • Reading time:1 min read
You are currently viewing തലശ്ശേരിയില്‍ കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗ വേദിക്കുനേരെ ബോംബേറ്.

കണ്ണൂര്‍: തലശ്ശേരിയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവേദിക്ക് സമീപം ബോംബേറ്. ഒരാള്‍ക്ക് പരിക്കേറ്റു. സിപിഐഎം പ്രവര്‍ത്തകനും ദേശാഭിമാനി ഏജന്റുമായ ശരത്‌ലാലിനാണു പരിക്കേറ്റത്.

തലശ്ശേരി നങ്ങാറത്ത് പീടികയില്‍ സിപിഐഎം സംഘടിപ്പിച്ച കെ.പി ജിജേഷ് സ്മാരക മന്ദിരം ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു ആക്രമണം. അജ്ഞാത സംഘം ബൈക്കിലെത്തിയാണ് ബോംബേറ് നടത്തിയതെന്ന് സമീപത്തുള്ളവര്‍ പറഞ്ഞു. തലശ്ശേരി ഡിവൈഎസ്പി അന്വേഷണത്തിന് നിര്‍ദേശം നല്‍കി.

0Shares