തലചുറ്റലും ഛര്‍ദ്ദിയും ശരിക്ക് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിൽ ജയിലിൽ ദിലീപ്

  • Post category:news
  • Reading time:1 min read
You are currently viewing തലചുറ്റലും ഛര്‍ദ്ദിയും ശരിക്ക് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിൽ ജയിലിൽ ദിലീപ്


കൊച്ചി: കൊച്ചി: നടിയെഅക്രമിച്ച കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിന്റെ ജയിലിലെ ആരോഗ്യസ്ഥിതി വളരെ മോശമെന്ന് റിപ്പോർട്ടുകൾ. അമിതമായ മാനസിക സമ്മര്‍ദമുണ്ടാകുമ്പോള്‍ ചെവിയിലേക്കുള്ള ഞരമ്പുകളില്‍ സമ്മര്‍ദം കൂടുകയും, ഇതേത്തുടര്‍ന്ന് ഫഌയിഡ്‌ കൂടി ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റുന്നതുമാണ് പ്രശ്‌നം. ജയിൽ ഡോക്ടറിൽ നിന്നും ചികിത്സ ലഭിച്ചെങ്കിലും ആരോഗ്യനില ഇപ്പോഴും വഷളായി തുടരുകയാണ്.

ഭാര്യ കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്തതും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമോയെന്ന ആശങ്കയുമായി ദിലീപിനെ മാനസികസമ്മർദ്ദത്തിനു ഇരയാക്കിയതെന്നാണ് നിഗമനം. ഡോക്ടര്‍മാര്‍ പരിശോധനയ്‌ക്കെത്തുമ്പോള്‍ ശരിക്ക് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ദിലീപ്. തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെടുന്ന ദിലീപിനെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. ഡോക്ടര്‍മാര്‍ പരിശോധനയ്‌ക്കെത്തുമ്പോള്‍ ശരിക്ക് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ദിലീപ്.

0Shares