തമിഴ്നാട് മുന്‍ മുഖ്യമന്ത്രിമാരായ സി.എന്‍. അണ്ണാദുരൈ, എം.ജി. രാമചന്ദ്രന്‍, ദ്രാവിഡ കഴകം സ്ഥാപകന്‍ പെരിയാര്‍ എന്നിവരുടെ പ്രതിമകളില്‍ കാവിത്തുണി; പോലീസ് അന്വേഷണം ആരംഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing തമിഴ്നാട് മുന്‍ മുഖ്യമന്ത്രിമാരായ സി.എന്‍. അണ്ണാദുരൈ, എം.ജി. രാമചന്ദ്രന്‍, ദ്രാവിഡ കഴകം സ്ഥാപകന്‍ പെരിയാര്‍ എന്നിവരുടെ പ്രതിമകളില്‍ കാവിത്തുണി; പോലീസ് അന്വേഷണം ആരംഭിച്ചു

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിമാരായ സി.എന്‍. അണ്ണാദുരൈ, എം.ജി. രാമചന്ദ്രന്‍, ദ്രാവിഡ കഴകം സ്ഥാപകന്‍ പെരിയാര്‍ എന്നിവരുടെ പ്രതിമകളില്‍ കാവിത്തുണി പുതപ്പിച്ച രീതിയില്‍ കണ്ടെത്തി. നാമക്കലിലാണ് സംഭവം. കഴുത്തിനു ചുറ്റും തുണി പുതച്ച് അതിനു മുകളില്‍ മാലയും ഇട്ടിരിക്കുന്ന രീതിയിലാണ് പ്രതിമകള്‍ കണ്ടത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.


നേരത്തെ, തമിഴ്നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജയുടെ പെരിയാര്‍ വിരുദ്ധ പ്രസ്താവനകളുടെ പിന്നാലെയാണ് പെരിയാറിന്റെ പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഇതിനെതിരെ വ്യാപകമായി വിമര്‍ശനമുയരുകയും ചെയ്തു.
ത്രിപുരയില്‍ ലെനിന്‍ പ്രതിമകള്‍ തകര്‍ത്തതു പോലെ തമിഴ്നാട്ടില്‍ പെരിയാര്‍ പ്രതിമയും തകര്‍ക്കണമെന്നായിരുന്നു രാജയുടെ പ്രസ്താവന.

0Shares