തമിഴ് നടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തു; പിന്നാലെ നടിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing തമിഴ് നടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തു;  പിന്നാലെ  നടിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചെന്നൈ: നടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഇതിന് പിന്നാലെ നടിയും ജീവനൊടുക്കാന്‍ ശ്രമിച്ചു. നടിയുടെ മുന്‍ കാമുകനെന്ന് കരുതുന്ന യുവാവ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തതോടെ വിവാദത്തിലായ നടി നിലാനിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗാന്ധി ലക്ഷ്മി കുമാര്‍ എന്ന യുവാവാണ് സ്വയം തീ കൊളുത്തി മരിച്ചത്. നടിയും യുവാവും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷമായിരുന്നു ഗാന്ധി ലക്ഷ്മി കുമാര്‍ ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെയാണ് വിഷം കഴിച്ച് നടി നിലാനിയും ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ നടിയെ ഉടന്‍ തന്നെ ബന്ധുക്കള്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരം ഇപ്പോള്‍ ചികിത്സയിലാണ്. അപകട നില തരണം ചെയ്തു. ആത്മഹത്യ ചെയ്ത യുവാവ് മൂന്ന് വര്‍ഷം മുമ്പ് പരിചയപ്പെട്ട നല്ല സുഹൃത്തായിരുന്നുവെന്നും എന്നാല്‍ പിന്നീട് ഗാന്ധിലക്ഷ്മി കുമാര്‍ പ്രണയം പറഞ്ഞപ്പോള്‍ താന്‍ നിരസിച്ചതായും നിലാനി നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് കുട്ടികളുടെ മാതാവായ തനിക്ക് നിരവധി പ്രണയാഭ്യര്‍ത്ഥനകളും വിവാഹാലോചനകളും വരുന്നതായും എന്നാല്‍ മക്കളുടെ ഭാവിയെ കരുതി ഒഴിവാക്കുകയായരുന്നെന്നും താരം വ്യക്തമാക്കി. അതേസമയം ഗാന്ധിലക്ഷ്മി കുമാറിനോട് താന്‍ പ്രണയം നിരസിച്ചപ്പോള്‍ തന്നെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയെന്നും കൊല്ലുമെന്ന് ഭീഷണി പ്പെടുത്തിയതായും നടി വെളിപ്പെടുത്തി.

0Shares