തമിഴ് നടന്‍ സിദ്ധാര്‍ഥ് ഗോപിനാഥിൻ്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍

  • Post category:news
  • Reading time:1 min read
You are currently viewing തമിഴ് നടന്‍ സിദ്ധാര്‍ഥ് ഗോപിനാഥിൻ്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍

ചെന്നൈ: തമിഴ് നടന്‍ സിദ്ധാര്‍ഥ് ഗോപിനാഥിന്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍. ദാമ്പത്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് സ്മൃജ(30) ജീനൊടുക്കിയതെന്നാണ് നിഗമനം. തിങ്കളാഴ്ച രാത്രി കുടുംബ പ്രശ്നങ്ങളെച്ചൊല്ലി ഭാര്യയുമായി വഴക്കുണ്ടായതായി സിദ്ധാര്‍ഥ് മൊഴി നല്‍കി. വഴക്കിനിടെ സ്മൃജ കിടപ്പു മുറിയില്‍ കയറി കതകടച്ചതായും, പിറ്റേന്നു രാവിലെ ഏറെ നേരം വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നു പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നെന്നും സിദ്ധാര്‍ഥ് പറഞ്ഞു.ഇരുവരുടേയും പ്രണയവിവാഹമായിരുന്നു.സംഭവത്തിനു പിന്നില്‍ മറ്റു കാരണങ്ങളുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും ഇവരുടെ കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

0Shares