തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്ത് പൂര്‍ണ നഗ്നയാക്കിയ ശേഷം വീഡിയോ എടുത്തു; പോലിസിനെതിരെ ഞെട്ടിക്കുന്ന ലൈംഗീക ആരോപണവുമായി നടി ശ്രുതി പട്ടേല്‍

  • Post category:news
  • Reading time:1 min read
You are currently viewing തട്ടിപ്പ് കേസില്‍  ചോദ്യം ചെയ്ത് പൂര്‍ണ നഗ്നയാക്കിയ ശേഷം വീഡിയോ എടുത്തു; പോലിസിനെതിരെ ഞെട്ടിക്കുന്ന ലൈംഗീക ആരോപണവുമായി നടി ശ്രുതി പട്ടേല്‍

ചെന്നൈ: തട്ടിപ്പ് കേസില്‍ കസ്റ്റഡിയിലെടുത്ത പോലിസ് തന്നെ ചോദ്യം ചെയ്തത് പൂര്‍ണ നഗ്നയാക്കിയെന്ന് നടി ശ്രുതി പട്ടേല്‍. പോലിസ് തന്നെ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്നും ശ്രുതി ആരോപിച്ചു. നടി വനിതാ കമ്മീഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ജയിലിലേക്ക് മാറ്റിയപ്പോള്‍ അവിടെയുളള സി.സി.ടി.വി ക്യാമറകള്‍ എടുത്തു മാറ്റി. പിന്നീട് മറ്റൊരു സെല്ലിലേക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോഴാണ് എന്റെ വസ്ത്രങ്ങള്‍ അഴിച്ച് കയ്യില്‍ വിലങ്ങ് വച്ചത്. വസ്ത്രങ്ങള്‍ പൂര്‍ണമായും അഴിച്ച് നഗ്നയാക്കിയ തന്റെ വിഡിയോ ദൃശ്യങ്ങള്‍ വനിതാ പോലിസ് ഓഫീസര്‍ ഫോണില്‍ പകര്‍ത്തിയെന്നും നടി ആരോപിച്ചു. ഈ സമയം അസിസ്റ്റന്റ് കമ്മീഷണര്‍ ചിരിക്കുകയായിരുന്നുവെന്നും ശ്രുതി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ അന്വേഷണം വഴിതെറ്റിക്കാനുളള നടിയുടെ നാടകമാണിതെന്ന് പൊലീസിന്റെ പ്രതികരണം. അടുത്തിടെ ജാമ്യത്തിലിറങ്ങിയ ശേഷമാണ് നടി പോലിസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.

മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ ആള്‍മാറാട്ടം നടത്തി യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ നടി ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. 21 കാരിയായ നടിയുടെ അമ്മയും സഹോദരനും അച്ഛനായി അഭിനയിച്ചയാളും പിടിയിലായവരില്‍ ഉള്‍പ്പെടും. ഏറ്റവും ഒടുവില്‍ ജര്‍മനിയില്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറായ സേലം സ്വദേശി ജി ബാലമുരുകനില്‍ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇതുപോലെ ഒന്നര കോടി രൂപ നടി പലരില്‍ നിന്നായി തട്ടിയെടുക്കുകയായിരുന്നവെന് തമിഴ്‌ നാട് പോലിസ് വ്യക്തമാക്കി.

0Shares