ഡൽഹിയിൽ കെജ​രി​വാ​ളി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് മ​റ്റ് മു​ഖ്യ​മ​ന്ത്രി​മാ​ർ എ​ത്തി​ല്ല; ക്ഷ​ണി​ക്കു​ന്നി​ല്ലെ​ന്ന് എ.എ.പി

  • Post category:news
  • Reading time:1 min read
You are currently viewing ഡൽഹിയിൽ കെജ​രി​വാ​ളി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് മ​റ്റ് മു​ഖ്യ​മ​ന്ത്രി​മാ​ർ എ​ത്തി​ല്ല; ക്ഷ​ണി​ക്കു​ന്നി​ല്ലെ​ന്ന് എ.എ.പി

ഹാ​ട്രി​ക് വി​ജ​യം നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ കെജ​രി​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ർ ആ​രു​മു​ണ്ടാ​കി​ല്ല. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കും ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണ​മി​ല്ല. ആം ​ആ​ദ്മി പാ​ർ​ട്ടി ക​ൺ‌​വീ​ന​ർ ഗോ​പാ​ൽ‌ റാ​യ് ആ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.
പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി, മ​ഹാ​രാ​ഷ്‌​ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റേ, ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി തു​ട​ങ്ങി​യ​വ​ർ സം​ബന്ധി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ​യു​ള്ള അ​റി​യി​പ്പ്.

എ​ന്നാ​ൽ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യാ​രെ​യും ക്ഷ​ണി​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് എ​.എ​.പി ഇ​പ്പോ​ൾ. രാം ​ലീ​ല മൈ ​താ​ന​ത്ത് ഞാ​യ​റാ​ഴ്ച രാ​വി​ല 10നാ​ണ് സ​ത്യ​പ്ര​തി​ജ്ഞ. ച​ട​ങ്ങി​ലേ​ക്ക് ഡ​ൽ​ഹി ജ​ന​ത​യെ ഒ​ന്ന​ട​ങ്കം ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഡ​ൽ​ഹി ജ​ന​ത​യെ മു​ഴു​വ​ൻ അ​വ​രു​ടെ പു​ത്ര​ൻ കെ​ജ​രി​വാ​ളി​നെ അ​നു​ഗ്ര​ഹി​ക്കു​ന്ന​തി​നാ​യി സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്നു എ​ന്നാ​ണ് പാ​ർ​ട്ടി നേ​താ​വ് മ​നീ​ഷ് സി​സോ​ദി​യ പ​റ​ഞ്ഞ​ത്.

പാ​ർ​ട്ടി നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശേ​ഷം കെജ​രി​വാ​ൾ ബു​ധ​നാ​ഴ്ച ഡ​ൽ​ഹി ലെ​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ലി​നെ ക​ണ്ടു. 15 മി​നി​റ്റ് നേ​രം നീ​ണ്ട കൂ​ടി​ക്കാ​ഴ്ച​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് മു​ന്നോ​ടി​യാ​യി അ​ര​വി​ന്ദ് കെ​ജ​രി​വാ​ൾ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്കും.

0Shares