
കേരളത്തെ നടുക്കിയ പ്രളയക്കെടുതിയിൽ മരണത്തെ മുഖാമുഖം കണ്ട ഇരുന്നൂറോളം പേരെ അതിസാഹസികമായി സ്വജീവൻ പോലും വകവയ്ക്കാതെ ബോട്ടുകളിൽ ചെന്ന് രക്ഷപ്പെടുത്തിയ ജീവകാരുണ്യ പ്രവർത്തകനും സ്പോർട്സ് മാനും ബിസിനസ്‌കാരനുമായ ഡോ. ബോബി ചെമ്മണ്ണൂരിന് ആലപ്പാട് നിവാസികളുടെ സ്നേഹാദരവ്.

ആലപ്പാട് പൊറത്തൂരിൽ വെച്ച് ആർച്ചു ബിഷപ്പ് ഡോ. മാർ ആൻഡ്രുസ് താഴത്ത് പിതാവ് പൊന്നാട ചാർത്തിയയാണ് ഡോ. ബോബി ചെമ്മണ്ണൂരിനെ ആദരിച്ചത്. പ്രളയ ജലത്തിൽ അകപ്പെട്ടവരെ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചെന്ന് രക്ഷപ്പെടുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യ വസ്തുക്കൾ നേരിട്ടെത്തിക്കുകയും ചെയ്തത്തിൻ്റെ ഉപകാരസ്മരണയായിരുന്നു പ്രസ്തുത ചടങ്ങ്.
