ഡേറ്റ കൈമാറ്റം: ഇന്ന് അര്‍ധരാത്രിമുതല്‍ എസ്.ബി.ഐ-എസ്.ബി.ടി ഇടപാടുകള്‍ തടസ്സപ്പെടും.

  • Post category:news
  • Reading time:1 min read
You are currently viewing ഡേറ്റ കൈമാറ്റം: ഇന്ന് അര്‍ധരാത്രിമുതല്‍ എസ്.ബി.ഐ-എസ്.ബി.ടി ഇടപാടുകള്‍ തടസ്സപ്പെടും.

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രിമുതല്‍ രാവിലെ 11.30 വരെ എസ്.ബി.ടി ഇടപാടുകാരായിരുന്നവരുടെ എ.ടി.എം, ഇന്റര്‍നെറ്റ്/ മൊബൈല്‍ ബാങ്കിങ് തടസ്സപ്പെടും. എസ്.ബി.ഐയുടെ പ്രവര്‍ത്തനവും ഇന്ന് രാത്രി 11.15 മുതല്‍ നാളെ രാവിലെ 6 വരെ തടസ്സപ്പെടും. ലയനത്തെത്തുടര്‍ന്ന് ഒന്നായി മാറിയ എസ്.ബി.ഐയിലേക്ക് എസ്.ബി.ടിയിലെ ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങള്‍ മാറ്റുന്നതിനെ തുടര്‍ന്നാണ് നിയന്ത്രണം. കോര്‍പറേറ്റ്, സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍ അക്കൗണ്ടുകളുടെ ഇടപാടുകളും ഇന്നു രാത്രി എട്ടു മുതല്‍ തടസ്സപ്പെടും.

ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പണം പിന്‍വലിക്കല്‍, അടയ്ക്കല്‍ തുടങ്ങിയ സേവനങ്ങളൊന്നും ഈ 12 മണിക്കൂര്‍ നേരത്തു ലഭിക്കില്ല. അനുബന്ധ ഡേറ്റ കൈമാറ്റം നടക്കുന്നതിനാല്‍ തുടര്‍ന്നുള്ള ആഴ്ച്ചകള്‍ മുതല്‍ മെയ് 27 വരെ എസ്.ബി.ഐ ഇടപാടുകള്‍ തടസ്സപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

0Shares