ഡിസംബര്‍ ഒന്നിന് പൊതുഅവധി: പ്രചരിക്കുന്നത് വ്യാജവാര്‍ത്ത

  • Post category:news
  • Reading time:1 min read
You are currently viewing ഡിസംബര്‍ ഒന്നിന് പൊതുഅവധി: പ്രചരിക്കുന്നത് വ്യാജവാര്‍ത്ത

തിരുവനന്തപുരം: ഡിസംബര്‍ ഒന്നിന് പൊതുഅവധിയെന്നത് വ്യാജപ്രചാരണം. ഡിസംബര്‍ ഒന്നിന് പൊതുഅവധി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്ത. ഡിസംബര്‍ ഒന്നിന് പൊതുഅവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അന്നേ ദിവസം എംജി യൂണിവേഴ്‌സിറ്റി നടത്താന്‍ ഇരുന്ന പരീക്ഷകള്‍ മാറ്റിവെച്ചതായും വാര്‍ത്തയില്‍ വിശദീകരിച്ചിരുന്നു. എം.ജി യൂണിവേഴ്‌സിറ്റി നടത്താന്‍ ഇരുന്ന പരീക്ഷകള്‍ മാറ്റി വെച്ചതായി വൈസ് ചാന്‍സിലര്‍ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനം എടുത്തുവെന്നും പുതിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്നും വ്യാജ വാര്‍ത്തയില്‍ പരമാര്‍ശമുണ്ടായിരുന്നു. നബിദിനം പ്രമാണിച്ചാണ് ഒന്നാം തിയതി സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതെന്നായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്.

0Shares