ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നു: ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രം.

  • Post category:news
  • Reading time:1 min read
You are currently viewing ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നു: ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രം.

ന്യൂഡല്‍ഹി: മുപ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് മാത്രമാണ് പാന്‍കാര്‍ഡ്. ഇതു സംബന്ധിച്ച പ്രഖ്യാപനം ബജറ്റിലുണ്ടാകുമെന്നാണ് സൂചന. നിശ്ചിത പരിധിക്കു മുകളിലുള്ള ഇടപാടുകള്‍കള്‍ക്ക് ക്യാഷ് ഹാന്‍ഡലിങ് ചാര്‍ജ് ഏര്‍പ്പെടുത്താനും നീക്കമുണ്ട്.

30,000 ല്‍ കൂടുതലുള്ള മര്‍ച്ചന്റ് പെയ്‌മെന്റുകള്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കും. പണരഹിത സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാനും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുമാണ് ഇത്തരം നടപടിയെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

0Shares