ഡല്‍ഹിയില്‍ വനിത പോലീസ് ഉദ്യോഗസ്ഥയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

  • Post category:news
  • Reading time:1 min read
You are currently viewing ഡല്‍ഹിയില്‍ വനിത പോലീസ് ഉദ്യോഗസ്ഥയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

രാജ്യതലസ്ഥാനത്ത് വനിത പോലീസ് ഉദ്യോഗസ്ഥയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പട്പട്ഗഞ്ച് ഇന്റസ്ട്രിയല്‍ മേഖല സബ് ഇന്‍സ്‌പെക്ടര്‍ പ്രീതി അഹ്ലാവത്താണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

രോഹിണി മെട്രോ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് പോകുമ്പോള്‍ അക്രമി പ്രീതിയുടെ മുന്നിലേയ്ക്ക് ചാടിവീഴുകയും മൂന്ന് തവണ വെടിയുതിര്‍ക്കുകയുമായിരുന്നു. തലയില്‍ വെടിയേറ്റ പ്രീതി ഉടന്‍ തന്നെ മരിച്ചു.

0Shares