
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജഹാംഗിര്‍പുരി മെട്രോ സ്റ്റേഷനു സമീപം അജ്ഞാത സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുമൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറയുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സൈക്കിളിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പുപ്പെട്ടിക്ക് അകത്ത് പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം അഴുകി തുടങ്ങിയ നിലയിലായിരുന്നു. തൊലി ഇളകി മാറി തുടങ്ങിയതായും പോലീസ് പറയുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി ബാബു ജഗജീവന്‍ റാം മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി.
