ഡല്‍ഹി-മീററ്റ്​ എക്​സ്​പ്രസ്​ ഹൈവേ പ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്​തു

  • Post category:news
  • Reading time:1 min read
You are currently viewing ഡല്‍ഹി-മീററ്റ്​ എക്​സ്​പ്രസ്​ ഹൈവേ പ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്​തു

ന്യൂഡല്‍ഹി: ഡല്‍ഹി-മീററ്റ്​ എക്​സ്​പ്രസ്​ ഹൈവേ പ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്​തു. ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹാര്‍ദ ഹൈവേയാണ്​ ഡല്‍ഹി-മീററ്റ്​ എക്​സ്​പ്രസ്​ ഹൈവേ. 7,500 കോടി രൂപ ചെലവിലാണ്​ എക്​സ്​പ്രസ്​ ഹൈവേയുടെ നിര്‍മാണം. ഒന്നാം ഘട്ട പ്രവർത്തിയാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.പൂര്‍ണമായ രീതിയില്‍ നിര്‍മാണം 2019 മാര്‍ച്ചിലെ പൂര്‍ത്തിയാവു. പുതിയ എക്​സ്​പ്രസ്​ ഹൈവേ പൂര്‍ത്തിയാകുന്നതോടെ രണ്ട്​ നഗരങ്ങളും തമ്മിലുള്ള യാത്രസമയം 40 മിനിട്ട്​ വരെ കുറക്കാന്‍ സാധിക്കും. 14 വരി പാതയില്‍ 31 ട്രാഫിക്​ സിഗ്​നലുകളാണ്​ ഉള്ളത്​.

0Shares