കൊച്ചി: താര സംഘടന അമ്മയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന് പരാതി പരിഹാര സമിതി രൂപീകരിക്കുന്നില്ലെന്ന ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഡബ്ല്യുസിസി അംഗങ്ങള്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ഹര്‍ജിയില്‍ സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു.
സിനിമാരംഗത്തെ ലൈംഗിക ചൂഷണം അവസാനിപ്പിക്കണമെന്നും മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്നുമുള്ള ആവശ്യമുന്നയിച്ചാണ് റിമ കല്ലിങ്കലും പത്മപ്രിയയും ഹര്‍ജി സമര്‍പ്പിച്ചത്. ഡബ്ല്യു.സി.സി അംഗങ്ങളായ ബീനാ പോള്‍, വിധു വിന്‍സെന്റ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും പരാതി സെല്‍ രൂപീകരിക്കണമെന്ന് മന്ത്രി കെ.കെ ഷൈലജ പറഞ്ഞിരുന്നു.
ഡബ്ല്യു.സി.സി അംഗങ്ങള്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കി; അമ്മ’യുടെ നടപടിക്കെതിരേ ഹൈക്കോടതിയുടെ നോട്ടീസ്