തിരുവനന്തപുരം: സംസ്ഥാനത്ത് ഡങ്കിപ്പനി പടരുന്നു. 3,524 പേരില്‍ ഇതുവരെ രോഗം സ്ഥിതീകരിച്ചിട്ടുണ്ട്. ഇതില്‍ 14 പേര് ഡങ്കിപ്പനി കാരണം മരണപ്പെട്ടു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ഡങ്കിപ്പനി ബാധിതര്‍ ഉള്ളത്. ഇതുവരെ 2700 പേരിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.
അതേസമയം ശുചീകരണത്തിലെ വീഴ്ച്ചയാണ് പനി പടരാന്‍ കാരണമെന്ന് ആരോഗ്യവകുപ്പും, ഏകോപനമില്ലായ്മയാണ് കാരണമെന്ന് തദ്ദേശവകുപ്പും പറഞ്ഞു.