ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ട കാറിനു നേരെ വെടിവയ്പ്പ്; രണ്ട് പേര്‍ക്ക് പരിക്ക്.

  • Post category:news
  • Reading time:1 min read
You are currently viewing ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ട കാറിനു നേരെ വെടിവയ്പ്പ്; രണ്ട് പേര്‍ക്ക് പരിക്ക്.

ബെംഗളൂരു: ബംഗളൂരുവിനു സമീപം റോഡരികില്‍ കാറിനു നേരെയുണ്ടായ വെടിവയ്പ്പില്‍ അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി മേധാവി കെ.ശ്രീനിവാസിനും ഡ്രൈവര്‍ക്കും പരിക്കേറ്റു. ട്രാഫിക് സിഗ്നലില്‍ കാറിന്റെ വേഗത കുറഞ്ഞപ്പോള്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ശ്രീനിവാസന്റെ കാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബെംഗളൂരു നഗരത്തില്‍ പോലീസ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കൊലപാതകം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വെടിയേറ്റ ശ്രീനിവാസന്‍. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച സമിതിയാണ് അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി. ഇയാളെ ആക്രമിച്ചവരെ കണ്ടെത്താന്‍ പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം നടത്തി വരികയാണ്.

0Shares