ചെന്നൈ: എ.ഐ.എ.ഡി.എം.കെയുടെ ട്രഷറര്‍ ഇപ്പോഴും താന്‍ തന്നെയാണെന്നും പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ വേറെ ആരെയും കൈകാര്യം ചെയ്യാന്‍ അനുവദിക്കരുതെന്ന് ചൂണ്ടികാണിച്ച് പനീര്‍ശെല്‍വം ബാങ്കുകള്‍ക്ക് കത്തയച്ചു. അണ്ണാ ഡി.എം.കെയുടെ ട്രഷറാര്‍ സ്ഥാനത്ത് നിന്ന് പനീര്‍ശെല്‍വത്തെ ശശികല നീക്കിയതിനു പിന്നാലെയാണ് ഈ നീക്കം.

ശശികല തന്നെ ട്രഷറര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് അനധികൃതമായാണ്. പാര്‍ട്ടിഭരണഘടന അനുസരിച്ച് തന്നെ പുറത്താക്കാനാകില്ല. അതുകൊണ്ട് തന്റെ രേഖാമൂലമുള്ള അറിയിപ്പില്ലാതെ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ ആരേയും അനുവദിക്കരുതെന്ന് കരൂര്‍ വൈശ്യാ ബാങ്കിനും ബാങ്ക് ഓഫ് ഇന്ത്യക്കും അയച്ച കത്തില്‍ പനീര്‍ശെല്‍വം വ്യക്തമാക്കി.