ട്രംപിന്റെ നിലപാടിനെ എതിര്‍ത്ത അറ്റോര്‍ണി ജനറലിനെ പുറത്താക്കി.

  • Post category:news
  • Reading time:1 min read
You are currently viewing ട്രംപിന്റെ നിലപാടിനെ എതിര്‍ത്ത അറ്റോര്‍ണി ജനറലിനെ പുറത്താക്കി.

വാഷിംങ്ടണ്‍: കുടിയേറ്റ വിരുദ്ധ നിയമത്തെ പിന്തുണയ്ക്കാത്ത യുഎസ് ആക്ടിങ് അറ്റോര്‍ണി ജനറലിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. ട്രംപിന്റെ വിവാദ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്നാണ് ആക്ടിങ് അറ്റോര്‍ണി ജനറല്‍ സാലി യേറ്റ്‌സിനെ പുറത്താക്കിയതെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ അറിയിച്ചു.

ബറാക് ഒബാമ ഭരണകൂടം നിയമിച്ച യേറ്റ്‌സിനു പകരം ഡാന ബോയന്റെയെ തല്‍സ്ഥാനത്ത് നിയമിച്ചു. കസ്റ്റംസ്, ഇമിഗ്രേഷന്‍ മേധാവിയേയും ട്രംപ് ഭരണകൂടം പുറത്താക്കിയിട്ടുണ്ട്. ഏഴ് മുസ്ലിം രാജ്യങ്ങളെ അമേരിക്കയില്‍ പ്രവേശിക്കുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയിരുന്നു. ഉത്തരവ് ഫെഡറല്‍ കോടതി താല്ക്കാലികമായി മരവിപ്പിച്ചെങ്കിലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. ട്രംപിന്റെ വിവാദ ഉത്തരവിനെതിരെ അമേരിക്കയിലെങ്ങും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

0Shares