ട്രംപിന്റെ കുടിയേറ്റ നയത്തോടുള്ള എതിര്‍പ്പ്, ഒടുവില്‍ ഉപദേശക സമിതിയില്‍ സംഭവിച്ചതോ?

  • Post category:news
  • Reading time:1 min read
You are currently viewing ട്രംപിന്റെ കുടിയേറ്റ നയത്തോടുള്ള എതിര്‍പ്പ്, ഒടുവില്‍ ഉപദേശക സമിതിയില്‍ സംഭവിച്ചതോ?

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക സമിതിയില്‍ നിന്നും യൂബര്‍ സിഇഒ ട്രവിസ് കലാനിക് പിന്‍വാങ്ങുന്നു. കുടിയേറ്റ നയങ്ങളില്‍ ട്രംപ് സ്വീകരിച്ച നിലപാടുകളോടുള്ള എതിര്‍പ്പാണ് രാജിക്ക് പിന്നില്‍. ട്രംപിന്റെ കുടിയേറ്റ നയത്തില്‍ പ്രതിഷേധിക്കുന്നവരില്‍ അധികവും യൂബര്‍ ടാക്‌സി തൊഴിലാളികളാണ്.

പ്രസിഡന്റിന്റെ ഉപദേശക സമിതിയില്‍ അംഗമാകുക എന്നത് ഒരു അംഗീകാരമല്ല. അദ്ദേഹത്തിന്റെ അജണ്ടയുടെ ഭാഗമാകുകയും അല്ല. എന്നാല്‍ അത് അങ്ങനെ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയാണെന്നും കലാനിക് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ഉപദേശകസമിതിയില്‍ അംഗമായതിനെ തുടര്‍ന്ന് യൂബര്‍ ബഹിഷ്‌കരിക്കാനുള്ള പ്രചാരണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായിരുന്നു. ട്രംപുമായി കുടിയേറ്റനയങ്ങളെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും കലാനിക് പറഞ്ഞു.

0Shares