ടെലിവിഷന്‍ അവതാരകയായ മാധ്യമ പ്രവര്‍ത്തകയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു; മരണത്തില്‍ ഞെട്ടി മാധ്യമ ലോകം

  • Post category:news
  • Reading time:1 min read
You are currently viewing ടെലിവിഷന്‍ അവതാരകയായ മാധ്യമ പ്രവര്‍ത്തകയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു; മരണത്തില്‍ ഞെട്ടി മാധ്യമ ലോകം

സോഫിയ: ബള്‍ഗേറിയയില്‍ യുവ മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത് കൊന്നു. ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകയായ വിക്ടോറിയ മാരിനോവയെ (30) ശനിയാഴ്ചയാണ് റൂസിനു സമീപപ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒരു മാസമായി കുറ്റാന്വേഷണം സംബന്ധിച്ച ടെലിവിഷന്‍ പരിപാടിയുടെ അവതാരകയായിരുന്നു വിക്ടോറിയ. കൊലയ്ക്കു പിന്നിലുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. മരിനോവയെ മരിച്ച നിലയില്‍ കണ്ടെത്തിയ പാര്‍ക്കിനു സമീപം ഒരു മാനസികാരോഗ്യകേന്ദ്രമുണ്ടെന്നും അവിടെയുള്ള ഏതെങ്കിലും രോഗിയാണോ ഇതിനു പിന്നിലെന്നും പോലീസ് സംശയിക്കുന്നതായും പോലീസ് അറിയിച്ചു. ലൈഫ്‌സ്റ്റൈല്‍ ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ചു വരികയായിരുന്ന മരിനോവ സെപ്റ്റംബറിലാണ് ‘ഡിറ്റക്ടര്‍’ എന്ന അന്വേഷണാത്മക പരിപാടി അവതരിപ്പിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ ഈ പരിപാടിയുമായി ബന്ധപ്പെട്ടാണ് കൊല നടന്നതെന്നുറപ്പിക്കാനാവില്ലെന്നും ഇവരുടെ മരണത്തിനു മുമ്പ് പരിപാടിയുടെ ഒരു എപ്പിസോഡ് മാത്രമാണ് പ്രക്ഷേപണം ചെയ്തതെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ഒരു കൊല്ലത്തിനിടെ മരിനോവ ഉള്‍പ്പെടെ മൂന്നു മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകം യൂറോപ്പിലാകെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. മാധ്യമ സ്വാതന്ത്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ് മാധ്യമലോകത്തിന്റെ അഭിപ്രായം.

0Shares