
ടാറ്റൂ ചെയ്തപ്പോൾ ശരീരത്തില്‍ അഭംഗിയായി തോന്നിയ ജനനേന്ദ്രിയ൦ യുവാവ് നീക്കം ചെയ്തു. റഷ്യയിലെ കലിനിന്‍ഗ്രാഡ് സ്വദേശിയായ ആദം കേര്‍ലികലാണ് സ്വയം തന്‍റെ ജനനേന്ദ്രിയം നീക്കം ചെയ്തത്. കാല് മുതല്‍ തല വരെ ടാറ്റൂ ചെയ്ത ആദമിന്‍റെ ശരീരമാകെ നീല നിറമാണ്. കൃഷ്ണമണിയുള്‍പ്പെടെ 90 ശതമാനം ശരീരഭാഗങ്ങളും ആദം ടാറ്റൂ ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് ജനനേന്ദ്രിയം യുവാവിനു അഭംഗിയായി തോന്നിയത്.

22 വയസ്സുള്ളപ്പോഴാണ് ഇയാളുടെ കുടലിന്‍റെ ഇടതു ഭാഗത്ത് ആദമിന് ക്യാന്‍സര്‍ ബാധിക്കുന്നത്. തുടര്‍ ചികിത്സകളെ തുടര്‍ന്ന് ക്യാന്‍സര്‍ ഭേദമായെങ്കിലും രോഗപ്രതിരോധ ശേഷി കുറയുകയും ത്വക്ക് സംബന്ധമായ പല പ്രശ്നങ്ങളും ഉടലെടുക്കുകയും ചെയ്തു. ഇതോടെയാണ് ടാറ്റൂ ചെയ്ത് ത്വക്ക് പ്രശ്നങ്ങള്‍ മറയ്ക്കാന്‍ ആദം തീരുമാനിച്ചത്. കൈകാലുകള്‍, തല, മുഖം, കണ്ണ് എന്നിങ്ങനെ ശരീരത്തിലെ എല്ലാ ഭാഗങ്ങളും തന്നെ ആദം ടാറ്റൂ ചെയ്തു.
എന്നാല്‍, മുലക്കണ്ണുകളിലും, ജനനേന്ദ്രിയത്തിലും ടാറ്റൂ ചെയ്യുകയെന്നത് അസാധ്യമായിരുന്നു. ഇതോടെയാണ് അവ നീക്കം ചെയ്യാന്‍ ആദം തീരുമാനിച്ചത്. ഇതിന് വേണ്ടി നിരവധി ശസ്ത്രക്രിയകള്‍ക്ക് ആദം വിധേയനാകുകയും ചെയ്തു.
