‘ടഗാഡ’- ലോകത്തിലെ സാഹസികത നിറഞ്ഞ അമ്യൂസ്‌മെന്റ് റൈഡ്‌.

  • Post category:news
  • Reading time:1 min read
You are currently viewing ‘ടഗാഡ’-  ലോകത്തിലെ സാഹസികത നിറഞ്ഞ അമ്യൂസ്‌മെന്റ് റൈഡ്‌.

ന്യൂസിലാന്റ്: ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന അമ്യൂസ്മെന്റ് റൈഡ് ഏതെന്ന് അറിയാമോ? മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഈ റൈഡ് ഉണ്ടാകും. ‘ടഗാഡ’ എന്നാണ് റിസ്‌ക്കേറിയ ഈ റൈഡിന്റെ പേര്. ഭയമെന്തെന്നറിയാന്‍ ടഗാഡ ഒരിക്കലെങ്കിലും പരീക്ഷിച്ചറിയണം എന്നാണ് അനുഭവസ്ഥരുടെ അഭിപ്രായം. അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ ആവശ്യമുള്ള ഈ റൈഡ് അമേരിക്കയിലും ഓസ്ട്രേലിയയിലും നിരോധിച്ചിട്ടുണ്ട്.
സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ വേഗത്തില്‍ വൃത്താകൃതിയില്‍ കറങ്ങുന്ന ഒരു വലിയ ലോഹപ്പാത്രത്തില്‍ ആളുകള്‍ സീറ്റ് ബെല്‍റ്റ് പോലും ധരിക്കാതെ വട്ടത്തില്‍ ഇരിക്കും. അവര്‍ പുറത്തേക്ക് തെറിച്ച് വീഴാതിരിക്കാന്‍ ലോഹത്തകിടു കൊണ്ട് നിര്‍മ്മിച്ച അതിര്‍ വരമ്പ് മാത്രം.

https://www.youtube.com/watch?v=4hPZveJFu30

കറങ്ങുമ്പോള്‍ പലപ്പോഴും താഴെ വീഴുന്നതായി തോന്നും. ചിലപ്പോള്‍ ഉരുണ്ട് തറയില്‍ വീഴുകയും ചെയ്യും. ഈ വീഴ്ചയില്‍ തലയോ ശരീരമോ ഇടിച്ച് മുറിവുകളുണ്ടാവുക പതിവാണ്. അതിനാല്‍ തന്നെയാണ് ഈ റൈഡ് ഇത്രയും അപകടകരമാവാന്‍ കാരണവും. എന്നാലും ചില സാഹസികര്‍ അപകട സാധ്യതകളൊന്നും കൂട്ടാക്കാതെ ഈ റൈഡ് പരീക്ഷിക്കാറുണ്ട്.

0Shares