ഞാന്‍ കാത്തിരുന്ന നിമിഷം, ജീവിതത്തില്‍ ഏറ്റവും സന്തോഷമാര്‍ന്ന ദിനം, അമൃത സുരേഷ് പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഞാന്‍ കാത്തിരുന്ന നിമിഷം, ജീവിതത്തില്‍ ഏറ്റവും സന്തോഷമാര്‍ന്ന ദിനം, അമൃത സുരേഷ് പറയുന്നു

ഗായിക അമൃത സുരേഷ് സന്തോഷം പങ്കുവെച്ച് രംഗത്ത്. താന്‍ ജീവിതത്തിലേറെ കാത്തിരുന്ന നിമിഷമാണ് ഇതെന്ന് അമൃത പങ്കുവയ്ക്കുന്നു. മകള്‍ പാപ്പുവും തന്‍റെയൊപ്പം സംഗീത വഴിയിലേക്ക് തിരിയുകയാണെന്ന് അമൃത പറയുന്നു. തന്‍റെ ജീവിതത്തില്‍ ഏറ്റവും കാത്തിരുന്ന നിമിഷത്തിന്‍റെ സന്തോഷമാണിത്.

https://www.instagram.com/p/B3JQvLBAfpP/?utm_source=ig_web_copy_link

ഞങ്ങളുടെ പാപ്പുകുട്ടന്‍ അവളുടെ സംഗീത യാത്ര മഹാനവമി ദിനത്തില്‍ മൂകാംബിക ക്ഷേത്രത്തില്‍ ആരംഭിക്കുകയാണ്. ഞങ്ങള്‍ ജീവിതത്തിലേറ്റവും കാത്തിരുന്ന നിമിഷമാണിതെന്നും അമൃത കുറിച്ചു.അമൃത സുരേഷ് സംഗീത രംഗത്തും ഫാഷന്‍ രംഗത്തും വ്‌ളോഗിങ് രംഗത്തും സജീവമാണ്. വ്‌ളോഗുകളില്‍ തന്‍റെ മകളാണ് ജീവനെന്ന് അമൃത ആവര്‍ത്തിച്ച് പറയാറുമുണ്ട്. മകള്‍ക്കും അമ്മയെ പോലെ പാട്ടിനോടു താത്പര്യമുണ്ടെന്ന് വ്യക്തമാക്കുന്ന പോസ്റ്റുകളും അമൃത പങ്കുവെച്ചിരുന്നു.

നടന്‍ ബാലയുമായി വിവാഹബന്ധം വേര്‍പെടുത്തിയ ഗായികയുടെ ഒരു ഇന്‍സ്റ്റാഗ്രാം കുറിപ്പും അടുത്തിടെ വൈറലായിരുന്നു. 2010ലായിരുന്നു ബാലയുമായുള്ള വിവാഹം നടന്നത്. എന്നാല്‍ ആറുകൊല്ലത്തിന് ശേഷം വിവാഹ ബന്ധം ഇരുവരും വേര്‍പെടുത്തി. ഈ ബന്ധത്തില്‍ ഇവര്‍ക്കൊരു മകളുണ്ട്. അമൃതയ്‌ക്കൊപ്പമാണ് മകളുള്ളത്.

0Shares