‘ഞങ്ങള്‍ ഭരണത്തിലിരിക്കുന്ന കാലത്തോളം ഒരൊറ്റ മനുഷ്യനും രാജ്യം വിട്ടുപോകില്ല’ പശ്ചിമ ബംഗാളില്‍ മെഗാ റാലിക്ക് ആഹ്വാനം ചെയ്ത് മമത

  • Post category:news
  • Reading time:1 min read
You are currently viewing ‘ഞങ്ങള്‍ ഭരണത്തിലിരിക്കുന്ന കാലത്തോളം ഒരൊറ്റ മനുഷ്യനും രാജ്യം വിട്ടുപോകില്ല’ പശ്ചിമ ബംഗാളില്‍ മെഗാ റാലിക്ക് ആഹ്വാനം ചെയ്ത് മമത

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ കൊല്‍ക്കത്തയില്‍ മെഗാ റാലിക്ക് ആഹ്വാനം ചെയ്ത് സംസ്ഥാന മുഖ്യമന്ത്രി മമത ബാനര്‍ജി. ഏത് സാഹചര്യത്തിലും പൗരത്വ ഭേദഗതി ബില്‍ വെസ്റ്റ് ബംഗാളില്‍ നടപ്പാക്കാന സമ്മതിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

വിവാദപൂര്‍ണമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങളുടെ പരമ്പര സംഘടിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നു. മെഗാ റാലി തിങ്കളാഴ്ച്ച അംബേദ്ക്കര്‍ പ്രതിമക്കടുത്ത് നിന്ന് തുടങ്ങുമെന്നും മമത റാലിയില്‍ പങ്കെടുക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവെച്ചു.

പൗരത്വ ഭേദഗതി ബില്‍ രാജ്യത്തെ വിഭജിക്കുന്നതാണെന്നും തങ്ങള്‍ ഭരണത്തിലിരിക്കുന്ന കാലത്തോളം സംസ്ഥാനത്തെ ഒരൊറ്റ മനുഷ്യനും രാജ്യം വിട്ടുപോകില്ലെന്നും മമത കൂട്ടിചേര്‍ത്തു. ബില്‍ പാര്‍ലമെന്റില്‍ പാസായ സമയത്തും മമത ബില്ലിനെതിരെ നിലപാടെടുത്തിരുന്നു. യാതൊന്നും സംഭവിക്കില്ലെന്നും താനുള്ളപ്പോള്‍ ബംഗാള്‍ ജനതയെ ആര്‍ക്കും തൊടാനാവില്ലെന്നും മമത അന്ന് പറഞ്ഞിരുന്നു. ബംഗാളിനെ കൂടാതെ പഞ്ചാബും കേരളവും ഈ ബില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

0Shares