ഞങ്ങളുടെ സഹപ്രവര്‍ത്തകക്കു നല്‍കുന്ന പിന്തുണ പൂര്‍വ്വാധികം ശക്തിപ്പെടുത്തുന്നു; ദിലീപിന്റെ ജാമ്യത്തിന് ശേഷം വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ പ്രതികരണം

  • Post category:news
  • Reading time:1 min read
You are currently viewing ഞങ്ങളുടെ സഹപ്രവര്‍ത്തകക്കു നല്‍കുന്ന പിന്തുണ പൂര്‍വ്വാധികം ശക്തിപ്പെടുത്തുന്നു; ദിലീപിന്റെ ജാമ്യത്തിന് ശേഷം വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ പ്രതികരണം

കൊച്ചി; ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ പൂര്‍വാധികം ശക്തമാക്കുന്നതായി ചലച്ചിത്ര മേഖലയിലെ വനിതാകൂട്ടായ്മ. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ 85 ദിവസം ജയിലിലായിരുന്ന നടന്‍ ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണു വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ പ്രതികരണം. ദിലീപിനെ സ്വീകരിക്കാന്‍ ജയിലിനു പുറത്തും ആലുവയിലെ വീടിനു മുന്നിലും വലിയ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. സമൂഹമാധ്യമങ്ങളിലും ദിലീപിന് അനുകൂലമായ പ്രതികരണങ്ങളുണ്ടായി. ഈ പശ്ചാത്തലത്തിലാണ് വനിതാ കൂട്ടായ്മയുടെ പ്രതികരണം ഫേസ്ബുക്കിലൂടെ കുറിച്ചത്. ‘നിയമവും നീതി നിര്‍വഹണവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോള്‍, സിനിമയിലെ വനിതാ കൂട്ടായ്മ, ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കു നല്‍കുന്ന പിന്തുണ പൂര്‍വാധികം ശക്തിപ്പെടുത്തുന്നു. ആ പെണ്‍കുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സില്‍നിന്നു മാഞ്ഞു പോകാതിരിക്കട്ടെ. അവളുടെ ഇച്ഛാശക്തിയെ നിലനിര്‍ത്തേണ്ടതു പ്രബുദ്ധരായ നമ്മള്‍ ഒരോരുത്തരുടെയും കടമയാണ്. നീതിക്കായുള്ള അവളുടെ പോരാട്ടത്തില്‍ കൂടുതല്‍ ശക്തരായി അവള്‍ക്കൊപ്പം’ സമൂഹമാധ്യമത്തിലെ കുറിപ്പില്‍ ഡബ്ല്യുസിസി വ്യക്തമാക്കി.ഫേസ്ബുക്കിലെ പൂര്‍ണരൂപം

നിയമവും നീതി നിര്‍വ്വഹണവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോള്‍, സിനിമയിലെ വനിതാ കൂട്ടായ്മ, ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കു നല്‍കുന്ന പിന്തുണ പൂര്‍വ്വാധികം ശക്തിപ്പെടുത്തുന്നു, ആ പെണ്‍കുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ!
അവളുടെ ഇച്ഛാശക്തിയെ നിലനിര്‍ത്തേണ്ടത് പ്രബുദ്ധരായ നമ്മള്‍ ഒരോരുത്തരുടെയും കടമയാണ്. നീതിക്കായുള്ള അവളുടെ പോരാട്ടത്തില്‍ കൂടുതല്‍ ശക്തരായി അവള്‍ക്കൊപ്പം!

 

0Shares