ജെ.എൻ.യു ആക്രമണം; വാട്സാപ്പ് ഗ്രൂപ്പിലെ 37 പേരെ തിരിച്ചറിഞ്ഞെന്ന് ഡൽഹി പോലീസ്

  • Post category:news
  • Reading time:1 min read
You are currently viewing ജെ.എൻ.യു ആക്രമണം; വാട്സാപ്പ് ഗ്രൂപ്പിലെ 37 പേരെ തിരിച്ചറിഞ്ഞെന്ന് ഡൽഹി പോലീസ്

ജെ.എൻ.യുവിൽ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രണം ചെയ്ത വാട്സാപ്പ് ഗ്രൂപ്പിലെ 37 പേരെ തിരിച്ചറിഞ്ഞെന്ന് ഡൽഹി പോലീസ്. യൂണിറ്റി എഗൈൻസ്റ്റ് ലെഫ്റ്റ് എന്ന ഗ്രൂപ്പിൽ അറുപത് അംഗങ്ങളാണുള്ളത്.

തിരിച്ചറിഞ്ഞവരിൽ പത്ത് പേർ ജെ.എൻ.യു വിദ്യാർത്ഥികൾ അല്ല. ഇവർ നടത്തിയ ആക്രമണത്തിൽ യൂണിയൻ പ്രസിഡന്റ് ആയിഷി ഘോഷിനും അധ്യാപകർക്കും അടക്കം നിരവധി പേർക്കാണ് പരിക്കേറ്റത്. ആക്രമണം നടക്കുമ്പോൾ ഒരു നടപടിയുമില്ലാതെ നിന്ന പോലീസ് ഇതുവരെയും സംഭവത്തിൽ ഒരാളെ പോലും അറസ്റ്റു ചെയ്തിട്ടില്ല. എന്നാൽ പരിക്കേറ്റ യൂണിയൻ പ്രസിഡന്റിനെതിരെ കള്ളക്കേസ് ചുമത്തുകയും ചെയ്തു.

0Shares