ജൂണിലെ ‘മിന്നി മിന്നി’ എന്ന ആദ്യ ഗാന വീഡിയോ റിലീസ് ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing ജൂണിലെ ‘മിന്നി മിന്നി’ എന്ന ആദ്യ ഗാന വീഡിയോ റിലീസ് ചെയ്തു

കൊച്ചി: രജീഷ വിജയന്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജൂണ്‍. ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ‘മിന്നി മിന്നി’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. വിനായക് ശശികുമാര്‍ ആണ് ഗാനരചന. വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഇഫ്തിയാണ്. ഗാനം ആലപിച്ചിരിക്കുന്നത് അമൃത സുരേഷ് ആണ്.

നായിക പ്രധാന്യമുള്ള ചിത്രമാണിത്. ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ പതിനേഴുവയസു മുതല്‍ 25 വയസു വരെയുള്ള യാത്രയാണ് ഈ സിനിമ. അങ്കമാലി ഡയറീസിനും ആട് 2 നും ശേഷം ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കുന്ന പത്താമത്തെ സിനിമയാണ് ജൂണ്‍.അഹമ്മദ് കബീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

0Shares