
ഫരീദാബാദ്: ട്രൈനില്‍ വെച്ച് വംശഹത്യക്ക് ഇരയായി കെല ചെയ്യപ്പെട്ട ജുനൈദ് വധത്തിലെ മുഖ്യപ്രതിയെ മഹാരാഷ്ട്രയിലെ ധുലെ ജില്ലയില്‍ നിന്നു പോലിസ് അറസ്റ്റ് ചെയ്തു. പ്രതി ധുലെയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എത്തിയ പോലിസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും. പ്രതിയുടെ പേര് പോലിസ് വെളിപ്പെടുത്തിയിട്ടില്ല.

നേരത്തേ ഡല്‍ഹി സര്‍ക്കാര്‍ ജീവനക്കാരന്‍ അടക്കം നിരവധി പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പെരുന്നാളിനായി ഷോപ്പിങ് നടത്തി ബല്ലഭ്ഗഡിലെ ഖണ്ട്വാലി ഗ്രാമത്തിലേക്കു സഹോദരന്മാര്‍ക്കൊപ്പം ട്രെയിനില്‍ മടങ്ങുമ്പോഴാണ് ജുനൈദ് കൊല്ലപ്പെട്ടത്. സഹോദരന്മാരായ ഹാഷിമിനും സാക്കിറിനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.