ജിഷ വധക്കേസ്; പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ; കുറ്റങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതായി കോടതി

  • Post category:news
  • Reading time:1 min read
You are currently viewing ജിഷ വധക്കേസ്; പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ; കുറ്റങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതായി കോടതി

കൊച്ചി:പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി അമീറുള്‍ ഇസ്ലാമിന് (25) വധശിക്ഷ ശിക്ഷ വിധിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകവും ബലാത്സംഗവും ഉള്‍പ്പെടെ അഞ്ച് കുറ്റങ്ങളാണ് പ്രതിക്കെതിരെ കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നത്. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്ന് ശിക്ഷ സംബന്ധിച്ച വാദത്തിനിടെ ഇന്നലെ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. നിര്‍ഭയ കേസിന് സമാനമാണ് കൊലപാതകമെന്നും പ്രതിക്ക് പ്രായം കുറവാണെന്ന വാദത്തില്‍ കാര്യമില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഡി.എന്‍.എ പരിശോധനാ ഫലങ്ങളുടെയും ഫോറന്‍സിക് റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ അമീറിനെതിരായ കുറ്റങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതായി കോടതി ചൊവ്വാഴ്ച ചൂണ്ടിക്കാട്ടിയിരുന്നു.

ദൃക്‌സാക്ഷികളില്ലാത്ത കേസാണിതെന്നായിരുന്നു ഇന്നലെ പ്രതിഭാഗം കോടതിയില്‍ പറഞ്ഞത്. ഡിഎന്‍എ പരിശോധന ഫലം എന്ന പുകമറ സൃഷ്ടിച്ച് പ്രോസിക്യൂഷന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പ്രതിഭാഗം ആരോപിച്ചിരുന്നു. കേസില്‍ പുരന്വേഷണം ആവശ്യപ്പെട്ട് പ്രതിഭാഗം ഇന്നലെ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. ജിഷയുടെ വീടിന് സമീപത്തെ വാടക കെട്ടിടത്തില്‍ കഴിഞ്ഞിരുന്ന പ്രതി 2016 ഏപ്രില്‍ 28ന് കൊല നടത്തിയെന്നാണ് കേസ്. കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി അമീറുള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. ജിഷ എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തിയ ശേഷം മാനഭംഗപ്പെടുത്തി. ദേഷ്യം ശമിക്കാതെ സ്വകാര്യ ഭാഗങ്ങള്‍ കത്തികൊണ്ട് മുറിവേല്‍പ്പിച്ചു.

0Shares