ജിദ്ദയില്‍ സി.സിടിവി സ്ഥാപിക്കുന്നതിനിടെ താഴെ വീണ് മലയാളി മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ജിദ്ദയില്‍ സി.സിടിവി സ്ഥാപിക്കുന്നതിനിടെ താഴെ വീണ് മലയാളി മരിച്ചു

ജിദ്ദ: ജിദ്ദയില്‍ സി.സി.ടി.വി സ്ഥാപിക്കുന്നതിനിടെ താഴെ വീണ് മലയാളി മരിച്ചു. മലപ്പുറം കീശേരി പുളിയക്കോട് മേല്‍മുറി സ്വദേശി കളരിക്കാടന്‍ മുഹമ്മദ് ഷെഫീഖ്(30) ആണ് ജോലിസ്ഥലത്ത് വീണ് മരിച്ചത്. സി.സി.ടി.വി കൃാമറ സ്ഥാപിക്കുന്ന ജോലി ചെയ്തിരുന്ന ഷെഫീഖ്, ക്യാമറ സ്ഥാപിക്കുന്നതിനിടെ ഉയര്‍ന്ന സ്ഥലത്തുനിന്നും വീണ് മതിലിന് തല ഇടിച്ചാണ് മരിച്ചത്. ഏഴ് വര്‍ഷത്തോളമായി ജിദ്ദയില്‍ ജോലി ചെയ്തുവരികയായിരുന്നു ഷെഫീഖ്.

ഭാര്യ ഹസ്സത്തും ജിദ്ദയില്‍ ഷഫീഖിന്റെ കൂടെയാണ് താമസം. പിതാവ്: മൊയ്തീന്‍ കുട്ടി. കുട്ടികള്‍ ഇല്ല. മൃതദേഹം മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

0Shares