ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: കേവല ഭൂരിപക്ഷവും കടന്ന് കോൺഗ്രസ് സഖ്യം; ബി.ജെ.പി ഇടറുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: കേവല ഭൂരിപക്ഷവും കടന്ന് കോൺഗ്രസ് സഖ്യം; ബി.ജെ.പി ഇടറുന്നു

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നിന്ന് കോൺഗ്രസ് സഖ്യം മുന്നോട്ട്. ഏറ്റവുമൊടുവിൽ വിവരം ലഭിക്കുമ്പോൾ ആകെ 43 സീറ്റിലാണ് കോൺഗ്രസ്-ജെ.എം.എം സഖ്യം മുന്നിലുള്ളത്. എന്നാൽ 27 സീറ്റുകളിൽ ബി.ജെ.പി മുന്നിലുണ്ട്. ഏറ്റവും കൂടുതൽ സീറ്റുകളിൽ മുന്നിലുള്ളതും ബി.ജെ.പിയാണ്.

സംസ്ഥാനത്ത് 24 കേന്ദ്രങ്ങളിലാണ് 81 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ നടക്കുന്നത് പുറത്തുവന്ന എക്സിറ്റ്പോളുകള്‍ ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെടാനുള്ള സാധ്യതയാണ് ഉയർത്തിക്കാട്ടിയത്.ഇന്ന് രാവിലെ ആദ്യ ഫല സൂചനകൾ പുറത്തുവന്നപ്പോൾ മുന്നിലായിരുന്നു കോൺഗ്രസ്. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച- കോണ്‍ഗ്രസ് സഖ്യം തുടക്കത്തില്‍ 41 സീറ്റുകളില്‍ വരെ ലീഡ് ചെയ്തു. പിന്നീട് ബി.ജെ.പി 35 സീറ്റുകളില്‍ വരെ മുന്നേറി ഒപ്പമെത്തി. 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 41 സീറ്റുകളാണ്.

0Shares