ജലക്ഷാമത്തില്‍നിന്ന് ഗ്രാമത്തിലെ സാധാരണക്കാരായ ആളുകളെ രക്ഷിക്കാന്‍ എത്തുന്ന ശക്തമായ കഥാപാത്രം; ജില്ലാ കലക്ടറുടെ വേഷത്തില്‍ നയന്‍സ് എത്തുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ജലക്ഷാമത്തില്‍നിന്ന് ഗ്രാമത്തിലെ സാധാരണക്കാരായ ആളുകളെ രക്ഷിക്കാന്‍ എത്തുന്ന ശക്തമായ കഥാപാത്രം; ജില്ലാ കലക്ടറുടെ വേഷത്തില്‍ നയന്‍സ് എത്തുന്നു

നയന്‍താര ജില്ലാ കലക്ടറുടെ വേഷത്തിലെത്തുന്നു. തമിഴ് ചിത്രം അരാമിലാണ് നയന്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറാണിത്. ഒരിടവേളയ്ക്ക് ശേഷമാണ് ഇത്തരത്തില്‍ കോളിവുഡില്‍ ശക്തമായ സ്ത്രീ കഥാപാത്രം അവതരിപ്പിക്കപ്പെടുന്നത്. ജലക്ഷാമത്തില്‍നിന്ന് ഗ്രാമത്തിലെ സാധാരണക്കാരായ ആളുകളെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമമാണ് കഥ. ഗോപി നൈനാറാണ് സംവിധാനം.

കാക്കമുട്ടൈ ഫെയിം രമേഷ് , വിഘ്നേഷ് എന്നിവരും ചിത്രത്തിലുണ്ട്. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങള്‍ കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത്. ചിത്രം ഈ മാസം തിയറ്ററുകളില്‍ എത്തും. ഛായാഗ്രഹണം ഓം പ്രകാശ്.

0Shares