ചെന്നൈ: ജയിലറയ്ക്കുള്ളിലും സുഖസൗകര്യങ്ങള്‍ ആവശ്യപ്പെട്ട് ശശികല. കീഴടങ്ങാനെത്തിയപ്പോള്‍ പ്രത്യേക കോടതി ജഡ്ജിക്ക് മുന്നിലാണ് ശശികല തന്റെ ആവശ്യമുന്നയിച്ചത്. എന്നാല്‍ രണ്ട് തവണ ജയലളിതയ്ക്കൊപ്പം ജയില്‍ വാസമനുഭവിച്ചപ്പോള്‍ ലഭിച്ച സൗകര്യങ്ങള്‍ ഒന്നും തന്നെ ശശികലയ്ക്ക് ഇത്തവണ ലഭിക്കില്ല. 
എ ക്ലാസ് സെല്‍ വേണം, യോഗ ചെയ്യാന്‍ സൗകര്യം വേണം, പ്രമേഹമുള്ളത് കൊണ്ട് ചികിത്സ സൗകര്യം വേണം എന്നീ മൂന്ന് ആവശ്യങ്ങളാണ് ശശികല ജഡ്ജിയോട് ആവശ്യപ്പെട്ടത്. മൂന്ന് ആവശ്യങ്ങളും കോടതി ജയില്‍ അധികൃതരുടെ പരിഗണനയ്ക്ക് അയച്ചു. എന്നാല്‍ ആദ്യദിനം എ ക്ലാസ് സെല്‍ സൗകര്യം ശശികലയ്ക്ക് അനുവദിച്ചില്ല. മാത്രമല്ല മൂന്ന് കുറ്റവാളികളുള്ള സെല്ലിലാണ് ശശികലയെ പാര്‍പ്പിക്കുന്നത്. ഇളവരസിക്ക് വേറെ സെല്ലാണ് നല്‍കിയത്.